എന്‍റെ കുട്ടിക്കാലം ഞാന്‍ വളര്‍ന്നതും പഠിച്ചതും അമ്മയുടെ വീട്ടിലാണ്..അവിടെ എനിക്കു കൂട്ടിനായി അമ്മൂമയും ,അവരുടെ അനിയത്തിയും അവരുടെ മകനും ഉണ്ടായിരുന്നു (രാജേഷ്‌ ഏട്ടന്‍).രാജേഷ്‌ ഏട്ടന്‍ ഇപ്പോള്‍ കാനഡയിലാണ്. രാജേഷ്‌ അപ്പോള്‍ കോളേജില്‍ പഠിക്കുന്ന കാലം. എട്ടെണ് ക്രിക്കറ്റിനോടും,ഫുട്ബാളിനോടും ആവേശമുണ്ടായിരുന്നു. ഏട്ടനു നിറയെ ഫ്രിഎന്സും ഉണ്ടായിരുന്നു.അക്കാലം ഞങ്ങളുടെ ഗ്രാമത്തില്‍ ഒരു വീട്ടിലും ടിവി ഇല്ല .ഞങ്ങളുടെ വീട്ടിലാണ് ആദ്യമായി ടിവി വാങ്ങിയത്.എല്ലാ അവധിദിനങ്ങളിലും അയല്‍ക്കാര്‍ എല്ലാവരും ടിവി കാണാന്‍ വരും.അതുപോലെ തന്നെ ഏട്ടനു കൂട്ടുകാരും രാത്രിയില്‍ ലോകകപ്പും സ്പോര്‍ട്സും പിന്നെ സിനിമയുമെല്ലാം കാണുമായിരുന്നു.ലോകകപ്പ്‌ കാലം ആയാല്‍ എന്‍റെ വീട്ടിലും നാട്ടിലും ഞങ്ങള്‍ക്ക് സംസാരിക്കാന്‍ വേറൊന്നും കാണില്ല.ഏട്ടന്‍റെ മുറി മുഴുവനും ഫുട്ബോള്‍ കളിക്കാരുടെ ചിത്രങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കും.അതുപോലെ തന്നെ നാട്ടില്‍ വലിയ ബാനറുകളും എല്ലാം വയ്ക്കും.കൂടുതലും അര്‍ജന്റീനയുടെയും ബ്രസീലിന്‍റെയും ആരാധകരാണ്.അന്നെനിക്ക് 6 വയസ്സ് പ്രായം.എനിക്കു എന്‍റെ വീട്ടില്‍ നില്‍ക്കാന്‍ ഇഷ്ട്ടം ഇല്ല കാരണം എനിക്കു കൂട്ടിന് എന്‍റെ പ്രായത്തിലുള്ള കുറെ കുട്ടികളുംഅവിടെ ഉണ്ടായിരുന്നു.ഞങ്ങളുടെ കുടുംബത്തില്‍ .ലോകകപ്പ് നടക്കുന്ന കാലം രാത്രിയില്‍ ധാരാളം ആളുകള്‍ കളി കാണാന്‍ വരും..ഒരു ദിവസം ഞാനും ലോകകപ്പ്‌ കാണാന്‍ അവരുടെ കൂടെ കൂടി.എനിക്കറിയില്ലായിരുന്നു ഞാന്‍ കാണുന്നത് 1990 ഫൈനല്‍ ആണു കാണുന്നത് എന്ന്.ഞാന്‍ മുഴുവനായി കളി കണ്ടിരുന്നു.അവസാനം മറഡോണ കരയുന്നത് കണ്ട് എനിക്കു കരച്ചില്‍ വന്നു.അന്നുമുതല്‍ ഞാന്‍ മറഡോണയും അര്‍ജന്റീനയുടെയും ആരാധകനാണ്.എന്‍റെ വീട്ടില്‍ എന്‍റെ അമ്മാവനും അമ്മാവന്‍റെ അമ്മാവനും(കുട്ടിമാമ) ഫുട്ബോള്‍ കളിക്കാരും പ്രേമികളും ആണ്.അവര്‍ എപ്പോഴും ഈ പ്രായത്തിലും ഇപില്ലും ലോകകപ്പും കാണും .എന്‍റെ അമ്മാവന്‍മാര്‍ അര്‍ജന്റീനയുടെയും ബ്രസീലിന്‍റെയും ആരാധകരാണ് ,ഏട്ടനു ഇപ്പോള്‍ ലോകകപ്പില്‍ താത്പര്യം ഇല്ല . മറാഡോണയെ കാണുമ്പോള്ഞാന്‍ എന്‍റെ കുട്ടിക്കാലത്തെ ഓര്‍മ്മകളിലേക്ക് മടങ്ങിപ്പോകും ‍. ഇ വേള്‍ഡ് കപ്പ്‌ എടുകുന്നത്നു എന്‍റെ പ്രിയ മറാഡോണയ്ക്കും അര്‍ജന്റീനയ്ക്കും എല്ലാ വിധ ആശംസകള്‍ .

Blogger Template by Blogcrowds